Today: 22 Jan 2025 GMT   Tell Your Friend
Advertisements
തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി
Photo #1 - Europe - Otta Nottathil - fire_ski_resort_Kartalkaya_turkey_death_toll_76
ബര്‍ലിന്‍: വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 76 ആയി ഉയര്‍ന്നു. 50 ലധികം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 3:27 ന് കാര്‍ട്ടാല്‍കായയിലെ മൗണ്ടന്‍ ടോപ്പ് റിസോര്‍ട്ടിലെ 12 നിലകളുള്ള ഗ്രാന്‍ഡ് കാര്‍ട്ടാല്‍ ഹോട്ടലിലെ റെസ്റേറാറന്റിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങള്‍ പുലര്‍ച്ചെ വരെ പ്രവര്‍ത്തിച്ചാണ് തീയണച്ചത്.

മരിച്ചവരില്‍ 52 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് വിദഗ്ധര്‍ ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു.അതേസമയം, സംഭവത്തെ തുടര്‍ന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ബുധനാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

പരിഭ്രാന്തരായ അതിഥികള്‍ ജനലിലൂടെ കയറി പുറത്തേയ്ക്ക് ചാടിയതും അപകടത്തിന്റെ ആക്കം കൂട്ടി. ഇരകളില്‍ ചിലര്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, അതേസമയം പ്രാദേശിക മാധ്യമങ്ങള്‍ അതിഥികള്‍ ബെഡ്ഷീറ്റുകളും ബ്ളാങ്കറ്റുകളും ഉപയോഗിച്ച് മുറിയില്‍ നിന്ന് താഴേക്ക് ഇറങ്ങിയതായും വിവരിക്കുന്നു. ഹോട്ടലിന്റെ മേല്‍ക്കൂരയും മുകളിലത്തെ നിലകളും കത്തിയമരുന്നത് ടെലിവിഷന്‍ ഫൂട്ടേജില്‍ കാണിച്ചു, മഞ്ഞുമൂടിയ പര്‍വതനിരകളിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. േ
സ്കൂള്‍ അവധിയായതിനാല്‍ ഹോട്ടല്‍ 80~90% വരെ അതിഥികള്‍ നിറഞ്ഞിരുന്നു. 238 അതിഥികള്‍ ചെക്ക് ഇന്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. 161 മുറികളുള്ള ഹോട്ടലിന്റെ രൂപകല്പന, ചാലറ്റ് ശൈലിയിലുള്ള തടികൊണ്ടുള്ള ആവരണം തീയുടെ വ്യാപനത്തിന് ആക്കം കൂട്ടി.

30 ഫയര്‍ ട്രക്കുകളും 28 ആംബുലന്‍സുകളും സ്ഥലത്ത് രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.ഹോട്ടലിന്റെ സ്ഥാനം പാറക്കെട്ടിലായിരുന്നതുകൊണ്ട്് തീയണക്കാനുള്ള അഗ്നിശമന സേനാംഗങ്ങളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തി.മുന്‍കരുതലെന്ന നിലയില്‍ സമീപത്തെ മറ്റ് ഹോട്ടലുകള്‍ ഒഴിപ്പിച്ചു, അതിഥികളെ പ്രദേശത്തെ മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റി.
ഇസ്താംബൂളില്‍ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ കിഴക്കും തലസ്ഥാനമായ അങ്കാറയില്‍ നിന്ന് 170 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമായി കൊറോഗ്ളു പര്‍വതനിരകളിലെ ഒരു പ്രശസ്തമായ സ്കീ റിസോര്‍ട്ടാണ് കര്‍ത്താല്‍കയ.

തീപിടിത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ആറ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അതിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും തുര്‍ക്കി നീതിന്യായ മന്ത്രി യില്‍മാസ് ടുങ്ക് പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി ഒമ്പത് പേരെ പോലീസ് അറസ്ററ് ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
- dated 22 Jan 2025


Comments:
Keywords: Europe - Otta Nottathil - fire_ski_resort_Kartalkaya_turkey_death_toll_76 Europe - Otta Nottathil - fire_ski_resort_Kartalkaya_turkey_death_toll_76,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
musk_nazi_salute
മസ്കിന്റെ നാസി സല്യൂട്ട് വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
wef_2025_in_davos_started
ലോക സാമ്പത്തിക ഫോറം ; വാര്‍ഷിക ഉച്ചകോടിയ്ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ തുടക്കമായി Recent or Hot News
തുടര്‍ന്നു വായിക്കുക
fire_hotel_resort_kartalkaya_turkey_jan_21_2025
തുര്‍ക്കിയിലെ സ്കീ റിസോര്‍ട്ടില്‍ തീപിടിത്തം ; 66 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
europe_america_newyork_london_linking_musk
യൂറോപ്പിനെയും യുഎസിനെയും തുരങ്കപാതയിലൂടെ ബന്ധിപ്പിക്കാന്‍ മസ്കിന്റെ പദ്ധതി Recent or Hot News
തുടര്‍ന്നു വായിക്കുക
ceasefire_hostages_release_jan_19_2025
വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമായി ; ബന്ദികളുടെ മോചനവും Recent or Hot News
തുടര്‍ന്നു വായിക്കുക
Camera_nun_of_India_sr_lismi_parayil_cmc_vatican_media_meet
'ഇന്ത്യാസ് കാമറ നണ്‍' സിസ്ററര്‍ ലിസ്മി പാറയില്‍ സിഎംസി വത്തിക്കാനിലെ മാദ്ധ്യമസമ്മേളനത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us